കൊച്ചി: ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും(സി.സി.പി.എ) അഡ്വർട്ടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഒഫ് ഇന്ത്യയും(എ.എസ്.സി.ഐ) കൈകോർക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പ്രചാരം കൂടുന്ന സാഹചര്യത്തിൽ എ.എസ്.സി.ഐയുടെ കോഡും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടപ്പാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുമായി സാമ്യമുള്ളതിനാൽ കോഡിന്റെ ലംഘനം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. ഇത്തരം പരസ്യങ്ങൾ ഉചിതമായ നടപടികൾയ്ക്കായി കൈമാറാനാണ് ആലോചന.
ഇൻഫ്ലുവൻസർ മാർഗ്ഗനിർദ്ദേശങ്ങൾ, ഗ്രീൻ വാഷിംഗ്, ഡാർക്ക് പാറ്റേൺസ്, സറോഗേറ്റ് അഡ്വർടൈസിംഗ് തുടങ്ങിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഉപഭോക്തൃകാര്യ വകുപ്പും എ.എസ്.സി. ഐയും സംയുക്ത കൂടിയാലോചനകളും സഹകരണവും ആലോചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |