കൊച്ചി: ചരിത്രത്തിലാദ്യമായി മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസിൽ പങ്കാളികളാകുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മദ്ധ്യപ്രദേശിലെ വൈദ്യുതി പ്ളാന്റിൽ 26 ശതമാനം ഓഹരി വാങ്ങാനാണ് റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്. ആഭ്യന്തര ആവശ്യങ്ങൾക്ക് പ്ളാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയൻസ് ഇൻഡസ്ട്രീസ് ധാരണാപത്രം ഒപ്പുവെച്ചു. അദാനി പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിലെ അഞ്ച് കോടി ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങും. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തിൽ നിന്നാണെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മത്സരം നടത്തുന്നവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |