തിരൂർ: രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയ ഒരാൾ അറസ്റ്റിൽ. ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പിൽ ഷറഫുദ്ദീനെയാണ്(45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 25ന് അർദ്ധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ചക്കാലത്തേക്ക് ലോക്ക് ഡൗൺ ആണെന്നും ഈ സമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം മെഷീൻ തയ്യാറാക്കുമെന്നും ശേഷമേ അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കൂ എന്നും കാണിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷ് എസ്.ഐ നിഖിൽ എ.ആർ സി.പി.ഓമാരായ അരുൺ ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |