SignIn
Kerala Kaumudi Online
Saturday, 27 April 2024 11.22 AM IST

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് പെൺകുഞ്ഞ് പിറന്നു

punjab

അമൃത്സർ: തിരഞ്ഞെടുപ്പു ചൂടിലും ഇ.ഡി കേസുൾപ്പെടെയുള്ള പ്രതിരോധത്തിനിടയിലും സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ. തനിക്കും ഭാര്യ ഗുർപ്രീത് കൗറിനും ഒരു പെൺകുഞ്ഞ് പിറന്ന വിവരം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ദൈവം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ സമ്മാനിച്ചിരിക്കുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു- അദ്ദേഹം എക്‌സിൽ കുറിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് മാനിന്റെ ഭാര്യ ഡോ. ഗുർപ്രീത് കൗർ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് മാൻ എക്സിൽ കുറിച്ചു. 2022ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മുമ്പ് മാൻ ഇന്ദർപ്രീത് കൗറിനെ വിവാഹം കഴിച്ചിരുന്നു, അവർക്ക് ഒരു മകനും ഒരു മകളുമുണ്ട്. 2015ൽ ഇവർ വിവാഹമോചിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.