SignIn
Kerala Kaumudi Online
Saturday, 27 April 2024 10.57 AM IST

കുടിയേറ്റം ഉയർന്നു, കാനഡയിൽ ജനസംഖ്യ കുതിക്കുന്നു

pic

ഒട്ടാവ: കുടിയേറുന്ന വിദേശികളുടെ എണ്ണം കുതിച്ചുയർന്നതിന് പിന്നാലെ കാനഡയിലെ ജനസംഖ്യ 2023ൽ സർവകാല റെക്കോഡായ 4.077 കോടിയിലെത്തി. 12.7 ലക്ഷം പേർ കഴിഞ്ഞ വർഷം കനേഡിയൻ ജനസംഖ്യയുടെ ഭാഗമായെന്നാണ് റിപ്പോർട്ട്. ഇതിൽ 4,71,771 പേർ സ്ഥിരതാമസക്കാരും 8,04,901 പേർ വിദേശ തൊഴിലാളികളും വിദ്യാർത്ഥികളുമടങ്ങുന്ന താത്കാലിക കുടിയേറ്റക്കാരുമാണ്.

വിദ്യാർത്ഥികളടക്കം താത്കാലിക വിസയിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി ഉയർന്നു. ലോകത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ.

2022ലെ കണക്ക് പ്രകാരം 1,858,755 ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. കനേഡിയൻ ജനസംഖ്യയുടെ 5.1 ശതമാനമാണിത്. ജനസംഖ്യ ഉയർന്നതിന്റെ ഫലമായുണ്ടായ തൊഴിലില്ലായ്മ അടക്കം മറികടക്കാൻ വിദേശികളായ താത്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുമെന്ന് കാനഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.