ന്ന്യൂഡൽഹി : കേന്ദ്ര ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ബി,ഐയും ഇ,ഡിയും അടക്കമുള്ള കേന്ദ്രഏജൻസികൾ
ബി.ജെ.പി സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണം മാറിയാൽ ഈ ഏജൻസികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1823 കോടി രൂപ അടയ്ക്കാൻ കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം.
ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജൻസികൾ ഓർക്കണം. ആ ഘട്ടത്തിൽ ഇവയ്ക്കെതിരെ നടപടിയുണ്ടാകും, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ ഒരു ഏജൻസിയും മുതിരാത്ത തരത്തിലുള്ള കർശന നടപടിയായിരിക്കും ഉണ്ടാകുകയെന്നും ഇതാണ് തന്റെ ഗ്യാരന്റിയെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |