SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.50 PM IST

ഇസ്ലാം മതം സ്വീകരിച്ച സ്ത്രീക്ക് മണിക്കൂറുകൾക്ക് ശേഷം അന്ത്യം; സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രവാസികളും എമിറാത്തികളും

uae

ദുബായ്: ഇസ്ലാം മതം സ്വീകരിച്ച സ്ത്രീക്ക് മണിക്കൂറുകൾക്ക് ശേഷം അന്ത്യം. യുക്രെയിനിൽ നിന്നുള്ള ഡാരിയ കോട്സരെങ്കോ എന്ന സ്ത്രീയാണ് ദുബായിൽ എത്തി ഇസ്ലാം മതം സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷം മരണപ്പെട്ടത്. രാജ്യത്തെ ശവസംസ്‌കാര പ്രാർത്ഥനകളെക്കുറിച്ചുള്ള ഒരു ജനപ്രിയ സോഷ്യൽ മീഡിയ അക്കൗണ്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.

വെള്ളിയാഴ്ച സ്ത്രീക്ക് വേണ്ടി ശവസംസ്‌കാര പ്രാർത്ഥനകൾ നടത്താൻ അൽ ഖുസൈസ് പള്ളിയിൽ നിരവധി എമിറാത്തികളും പ്രവാസികളും എത്തി. ഇതിന്റെ ചിത്രങ്ങൾ janaza-uae എന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചിരുന്നു.

സ്ത്രീക്ക് ദുബായിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും തന്നെയില്ല. ടൂറിസ്റ്റ് വിസയിലാണ് ഡാരിയ യുഎഇയിൽ എത്തിയത്. പിന്നാലെ ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചു. ജോലി തേടുന്നതിനിടെയാണ് ഡാരിയ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയായത്. ആദ്യം ക്രിസ്തു മതത്തിൽ വിശ്വസിച്ച ഡാരിയ മാർച്ച് 25ന് ആണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ത്രീ മരണപ്പെട്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് യുഎഇ മാദ്ധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മതം സ്വീകരിച്ച് ആദ്യത്തെ റമദാൻ വൃതം അനുഷ്ടിക്കുകയും യുവതി ചെയ്തിരുന്നു.

2022 നവംബറിൽ ഉം യഹ്യ എന്നറിയപ്പെടുന്ന ലൂയിസ് ജെൻ മിച്ചൽ എന്ന 93 വയസ്സുള്ള സ്ത്രീ ഇസ്ലാം മതം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ മരണമടഞ്ഞിരുന്നു.

അന്ന് യഹ്യ മകനോടൊപ്പം യുഎഇയിൽ താമസിച്ചുവരികയായിരുന്നു. അന്നും janaza-uae എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പ്രവാസികളും എമിറാത്തികളും ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, EXPAT, ISLAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.