തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് സ്വർണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. തിരുവനന്തപുരം ബാലരാമപുരം ആർ സി സ്ട്രീറ്റിൽ ബെന്നി സേവ്യയറുടെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വർണമാലയും ടിവിയും ഉൾപ്പെടെ നിരവധി വീട്ടുപകരണങ്ങൾ മോഷണം പോയി. ലക്ഷങ്ങളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം. വീട്ടുടമ വിദേശത്താണ്. അതിനാൽ തന്നെ കഴിഞ്ഞ ഒരുമാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ എല്ലാ ദിവസവും വന്ന് ബെന്നിയുടെ വീട്ടിൽ ലെെറ്റിട്ടിട്ട് പോകാറാണ് പതിവ്. ഇന്ന് വീട്ടിലെത്തുമ്പോഴാണ് വീടിന്റെ മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന നാല് അലമാര പൂർണമായും കുത്തിതുറന്നിരുന്നു. പ്രദേശത്തെ സി സി ടിവി കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നിലേറെ പേർ മോഷണം നടത്താൻ ഉണ്ടായിരുന്നതായാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |