SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.01 AM IST

കാസർകോട്  മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

father-

ബേക്കൽ: കാസർകോട് ബേക്കലിൽ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് (67) മരിച്ചത്. മകൻ പ്രമോദിനെ (37) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വെെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. രണ്ടുദിവസമായി കുടുംബത്തിൽ വഴക്ക് നടന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ഞായറാഴ്ച ഇരുമ്പുവടി കൊണ്ട് പ്രമോദ് അപ്പുക്കുഞ്ഞിയെ മർദ്ദിച്ചിരുന്നു. ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രമോദിനെ പിടികൂടാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും ഇവിടെ ഇയാൾ ഇല്ലായിരുന്നു. തിങ്കളാഴ്ച വെെകിട്ട് വീണ്ടും പ്രമോദ് വീട്ടിലെത്തി അപ്പുക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറൽ ആശുപത്രിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KASARGOD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.