SignIn
Kerala Kaumudi Online
Sunday, 01 September 2024 9.42 AM IST

മാധ്യമപ്രവർത്തകനുൾപ്പെടെ മർദനം; ബി.ജെ.പി മന്ത്രിയുടെ മകനെതിരെ കേസ്

Increase Font Size Decrease Font Size Print Page
b

ഭോപാൽ: മധ്യപ്രദേശിൽ പൊതുസ്ഥലത്ത് വെച്ച് മാദ്ധ്യമപ്രവർത്തകനുൾപ്പടെ മൂന്ന് പേരെ മർദിച്ചതിന് ബി.ജെ.പി നേതാവിന്റെ മകനെതിരെ കേസ്. പൊതുജനാരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി നരേന്ദ്ര ശിവാജി പട്ടേലിന്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇരകൾ പരാതി നൽകാനെത്തിയപ്പോൾ ഇയാൾ വീണ്ടും ഇവരെ ആക്രമിച്ചു.

എന്നാൽ മകനെതിരെ കേസെടുത്ത നാല് പൊലീസുകാർക്ക് സസ്പെൻഷൻ നൽകി. ഭോപ്പാലിലെ ഷാപുര മേഖലയിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിലാണ് മന്ത്രിയുടെ മകനെതിരേയും സുഹൃത്തുക്കൾക്കെതിരേയും കേസെടുത്തത്.

മകനെതിരെ കേസെടുത്തതറിഞ്ഞ മന്ത്രി പട്ടേൽ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് തങ്ങളെ മർദ്ദിച്ചുവെന്ന് അഭിഗ്യനും സുഹൃത്തുക്കളും ആരോപിക്കുകയായിരുന്നു. തുടർന്ന് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

മാദ്ധ്യമപ്രവർത്തകനായ വിവേക് ​​സിംഗിന്റെ മോട്ടോർ സൈക്കിളിൽ കാർ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ അഭിഗ്യനും സുഹൃത്തുക്കളും കാറിൽ നിന്ന് ഇറങ്ങി മാദ്ധ്യമപ്രവർത്തകനെ മർദിക്കുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയ ദമ്പതികളെയും റസ്റ്റോറന്റ് ജീവനക്കാരനെയും മർദ്ദനമേറ്റു.പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ മകനെതിരെ കേസെടുത്തു. അതേസമയം, മന്ത്രിയുടെ മകന്റെ പരാതിയിൽ ദമ്പതികൾക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് കൗണ്ടർ പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.