SignIn
Kerala Kaumudi Online
Sunday, 06 July 2025 3.38 PM IST

മുകേഷ് അംബാനി ഒന്നും കാണാതെ സക്കർബർഗിനെ വിവാഹ ആഘോഷത്തിന് ക്ഷണിക്കില്ല; ചർച്ചകൾ പൊടിപൊടിക്കുന്നു

Increase Font Size Decrease Font Size Print Page
mark-zuckerberg

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ദ് അംബാനിയുടെ വിവാഹപൂർവ ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിലാണ് നടന്നത്. ജൂലായിൽ നടക്കുന്ന അത്യാഡംബര വിവാഹത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തിയിരുന്നു.

ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗും ആഘോഷത്തിന്റെ ഭാഗമായി എത്തിയിരുന്നു. എന്നാൽ വെറും കല്യാണ ആഘോഷത്തിന് മാത്രമല്ല സക്കർബർഗ് എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഡാറ്റാ സെന്റർ ചെന്നെെയിലെ റിലയൻസ് ഇൻഡസ്‌ട്രീസ് കാമ്പസിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അംബാനിയുമായി സക്കർബർഗ് നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയിലേക്ക് പ്രാദേശികമായ ഉള്ളടക്കം സൃഷ്ടിക്കുകയാണ് ഡാറ്റാ സെന്ററിലൂടെ ലക്ഷ്യമിടുന്നത്.

മെറ്റയ്ക്ക് രാജ്യത്ത് ഒന്നിലധികം സ്ഥലങ്ങളിൽ നാലോ അഞ്ചോ നോഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് കമ്പനിയുടെ ഡാറ്റ പ്രോസസ്റ്റിംഗിന് സഹായിക്കുന്നു. നിലവിൽ മെറ്റയുടെ ഇന്ത്യൻ ഉപയോക്താക്കൾക്കായുള്ള ഡാറ്റാ സെന്റർ സിംഗപ്പൂരിലാണുള്ളത്. എന്നാൽ ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ട്രാൻസ്‌മിഷൻ ചെലവ് കുറയ്ക്കുന്നതിനും പ്രാദേശിക പരസ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിൽ ഒരു ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് സഹായിക്കുമെന്നാണ് കരുതുന്നത്.

ചെന്നെെയിലെ അമ്പത്തൂർ ഇൻഡസ്ട്രീയൽ എസ്റ്റേറ്റിലാണ് റിലയൻസ് ഇനഡസ്ട്രീസിന്റെ 10 ഏക്കർ കാമ്പസ് സ്ഥിതി ചെയ്യുന്നത്. ബ്രൂക്ക്‌ഫീൽഡ് അസറ്റ് മാനേജ്മെന്റ്, റിലയൻസ് ഇൻഡസ്ട്രീസ്, ഡിജിറ്റൽ റിയാലിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഇതിന് 100 മെഗാവാട്ട് വരെ ഐടി ലോഡ് കപ്പാസിറ്റി നൽകാൻ കഴിയും.

ചെന്നെെ, മുംബയ്, ഹെെദരാബാദ്, ഡൽഹി എൻസിആർ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനാണ് മെറ്റ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ഫേസ്ബുക്കിന് ഇന്ത്യയിൽ 314.6 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഇൻസ്റ്റാഗ്രാമിന് 350 ദശലക്ഷം ഉപയോക്താക്കളും വാട്സ്ആപ്പിന് 480 ദശലക്ഷം ഉപയോക്താക്കളുമുണ്ട്. ഇത് അമേരിക്കയേക്കാൾ ഇരട്ടിയാണ്.

TAGS: BUSINESS, MARK ZUCKERBERG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.