സ്വർണാഭരണ നിർമ്മാണ മേഖലയിലെ കേരളത്തിലെ ആദ്യ ലിസ്റ്റഡ് കമ്പനി
മലപ്പുറം: സ്വർണാഭരണ നിർമ്മാണ മേഖലയിൽ 10 വർഷത്തെ പരിചയ സമ്പത്തുള്ള എ.ജെ.സി ജൂവൽ മാനുഫാക്‌ചേഴ്സ് ലിമിറ്റഡ് ബോംബെ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ജുവലറി നിർമ്മാണ സ്ഥാപനം ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്യുന്നത്. കാസ്റ്റിംഗ് ജുവലറികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്ലെയിൻ, സ്റ്റഡഡ്, ജെംസ്, ഡയമണ്ട് അടക്കമുള്ള ആഭരണങ്ങളാണ് നിർമ്മിക്കുന്നത്. സിന്തറ്റിക് സ്‌റ്റോണുകളും സെമി പ്രഷ്യസ് സ്റ്റോണുകളുമാണ് ആഭരണങ്ങളിൽ ഉപയോഗിക്കുന്നത്. വള, പാദസരം, ബ്രേസ്‌ലെറ്റ്, കമ്മൽ, നെക്ക്‌ലേസ്, മുക്കുത്തി, പെൻഡന്റ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. തമിഴ്‌നാട്, ദുബായ് എന്നിവിടങ്ങളിലും വിപണിയുള്ള എ.ജെ.സി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഡിസൈനിൽ ആഭരണങ്ങൾ ലഭ്യമാക്കും. ഓർഡർ മാനേജ്‌മെന്റ് സിസ്റ്റം (ഒ.എം.എസ്) എന്ന പേരിലുള്ള, ഓൺലൈൻ പോർട്ടലിലൂടെ സ്വർണാഭരണങ്ങൾ വാങ്ങാനാകും. ഇതിലൂടെ ഓർഡർ ചെയ്യുന്നവർക്ക് നിർമ്മാണം മുതൽ ഡെലിവറി വരെയുള്ള കൃത്യമായ വിവരങ്ങൾ അറിയാനാവും. ഇറ്റലി, ജർമ്മനി, യു.എസ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയ അത്യാധുനിക മെഷിനറികളാണ് ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്റഫ് പെരിങ്കടക്കാട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |