കൊച്ചി: തൊഴിൽരഹിതരായ വനിതകൾക്ക് ജീവിതമാർഗം ഒരുക്കുന്ന വി-ഗാർഡിന്റെ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തി അരൂർ എം.എൽ.എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. വി ഗാർഡിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ദലീമ പറഞ്ഞു.
വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ.കെ. ചിറ്റിലപ്പള്ളി, ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.
സ്വന്തമായി വരുമാനം കണ്ടെത്തുന്ന ഓരോ സ്ത്രീയും സ്വയം ശാക്തീകരിക്കപ്പെടുകയാണെന്ന് ഡോ. റീനാ മിഥുൻ ചിറ്റിലപ്പള്ളി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് വി ഗാർഡ് നടപ്പിലാക്കുന്നതെന്ന് മിഥുൻ.കെ. ചിറ്റിലപ്പള്ളി പറഞ്ഞു.
എറണാകുളം സഹൃദയ വെൽഫെയർ സർവീസസുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയിലൂടെ നൂറ് പേർക്ക് പരിശീലനം നൽകും. മികവ് പുലർത്തുന്ന 50 പേർക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിന് വി ഗാർഡ് മൂലധനം നൽകും. വി ഗാർഡ് കോർപ്പറേറ്റ് മാനുഫാക്ചറിംഗ് സർവീസസ് ആൻഡ് ഡബ്ല്യു.സി.ഡി വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, സി.എസ്.ആർ ചീഫ് ഓഫീസർ കെ. സനീഷ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |