ആക്രമണം നേരത്തെ ആക്രമിച്ചതിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ
പള്ളിക്കര: പിതാവിനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച സന്ധ്യയോടെ വീട്ടിൽ വച്ച് മകൻ പ്രമോദ് തേങ്ങ പൊളിക്കുന്ന ഉപകരണം കൊണ്ട് അപ്പക്കുഞ്ഞിയെ തലയ്ക്കടിക്കുകയായിരുന്നു. ഞായറാഴ്ച പ്രമോദ് പിതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ ആക്രമണത്തിൽ തലയിൽ മാത്രം 26 തുന്നിക്കെട്ട് വേണ്ടിവന്നിരുന്നു. സംഭവത്തിൽ ബേക്കൽ പൊലീസ് പ്രമോദിനെതിരെ കേസെടുത്തതിന് പിറകെയാണ് ഇന്നലെ സന്ധ്യയ്ക്ക് വീട്ടിലെത്തിയ ഈയാൾ പിതാവിനെ ആക്രമിച്ചത്. കൊലയ്ക്ക് പിന്നാലെ പ്രവാസി കൂടിയായ പ്രമോദിനെ (35) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്പക്കുഞ്ഞിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സുജാതയാണ് അപ്പക്കുഞ്ഞിയുടെ ഭാര്യ. അജിത് (ഗൾഫ്) റീന, റീത എന്നിവരാണ് പ്രമോദിനെ കൂടാതെ ഈ ദമ്പതികളുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |