SignIn
Kerala Kaumudi Online
Saturday, 27 July 2024 5.47 AM IST

പി.കെ. ബിജുവിനും ഷാജനും ഇ.ഡി നോട്ടീസ്

p

കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാതട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. പി.കെ. ബിജു വ്യാഴാഴ്ചയും ഷാജൻ വെള്ളിയാഴ്ചയും കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് അറിയുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി വായ്‌പകൾ അനുവദിക്കാൻ ഇരുവരും ഇടപെട്ടിട്ടുണ്ടെന്നും ഇ.ഡി സംശയിക്കുന്നുണ്ട്.

സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തുമോയെന്ന് വ്യക്തമല്ല.

5 അക്കൗണ്ടുകൾ 2 എൽ.സികളുടേത്

കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിനുണ്ടെന്ന് ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച അഞ്ച് രഹസ്യഅക്കൗണ്ടുകൾ പുറത്തിശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ നിയന്ത്രിച്ചിരുന്നതാണെന്ന് സൂചന. അക്കൗണ്ട് നമ്പരുകൾ, നടത്തിയ ഇടപാടുകൾ തുടങ്ങിയവ കമ്മിഷന് കൈമാറിയിട്ടുണ്ട്. കെ.വൈ.സി ഉൾപ്പടെ രേഖകളില്ലാതെയാണ് അക്കൗണ്ടുകൾ വിനിയോഗിച്ചിരുന്നത്. ബിനാമി വായ്‌പകൾ ഈ അക്കൗണ്ടുകൾവഴി കൈമാറിയെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു.

ജനപ്രാതിനിദ്ധ്യനിയമം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ എന്നിവ പ്രകാരം രാഷ്ട്രീയപാർട്ടികൾ അക്കൗണ്ടുകൾ ഓഡിറ്റുചെയ്ത് ആദായനികുതിവകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകണമെന്ന് വ്യവസ്ഥയുണ്ട്. കരുവന്നൂർ തട്ടിപ്പിന്റെ കാലത്ത് അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് ഇ.ഡി കണ്ടെത്തിയത്.

ക​രു​വ​ന്നൂ​ർ​:​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ന​ൽ​കേ​ണ്ട​ത് 243​ ​കോ​ടി

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ഇ​നി​ ​പ​ണം​ ​ന​ൽ​കാ​നു​ള്ള​ത് ​ഏ​ഴാ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ​ക്ക്.​ ​ഇ​തി​ന് 243​ ​കോ​ടി​യോ​ളം​ ​വേ​ണ്ടി​ ​വ​ന്നേ​ക്കും.​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​ ​അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ​ 30,000​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​പ​ണം​ ​ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു.​ ​വി​വി​ധ​ ​പാ​ക്കേ​ജി​ലൂ​ടെ​ 22,000​ൽ​ ​അ​ധി​കം​ ​പേ​ർ​ക്ക് ​ന​ൽ​കി.
മു​ത​ലും​ ​പ​ലി​ശ​യു​മാ​യി​ ​നി​ക്ഷേ​പ​ക​ർ​ക്ക് 115​ ​കോ​ടി​ ​ന​ൽ​കി.​ 86​ ​കോ​ടി​യി​ധി​കം​ ​വാ​യ്പാ​ ​കു​ടി​ശ്ശി​ക​ ​പി​രി​ച്ചു.​ ​വാ​യ്പാ​ ​കു​ടി​ശ്ശി​ക​ 380​ ​കോ​ടി​യി​ല​ധി​കം​ ​പി​രി​ഞ്ഞു​കി​ട്ടാ​നു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ലി​ലൂ​ടെ​ ​ഒ​മ്പ​ത് ​കോ​ടി​യി​ല​ധി​കം​ ​പി​രി​ച്ചെ​ടു​ത്ത​താ​യി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​നി​റു​ത്തി​വ​ച്ച​ ​എം.​ഡി.​എ​സ്,​ ​ജി.​ഡി.​എ​സ്,​ ​ആ​ർ.​ഡി​ ​നി​ക്ഷേ​പ​ക​രു​ടെ​ ​തു​ക​ ​അ​വ​രു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​മാ​റ്റി​ക്കൊ​ടു​ത്ത് ​അ​തി​ന്റെ​ 10​ ​ശ​ത​മാ​നം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി.​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​പു​തു​ക്കു​ന്ന​വ​ർ​ക്ക് ​ത്രൈ​മാ​സ​ ​പ​ലി​ശ​ ​പൂ​ർ​ണ്ണ​മാ​യും​ ​ന​ൽ​കു​ന്നു​ണ്ടെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വ്യ​ക്ത​മാ​ക്കി.

നേ​രി​ടും,​ഒ​ന്നും​ ​ഒ​ളി​ച്ചു​വെ​യ്ക്കാ​നി​ല്ല​:​ ​എം.​കെ.​ക​ണ്ണൻ

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​കേ​സി​ൽ​ ​അ​റ​സ്റ്റ് ​വ​ന്നാ​ൽ​ ​നേ​രി​ടു​മെ​ന്നും​ ​ഒ​ന്നും​ ​ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും​ ​പാ​ർ​ട്ടി​ക്ക് ​ര​ഹ​സ്യ​ ​അ​ക്കൗ​ണ്ടി​ല്ലെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​കെ.​ക​ണ്ണ​ൻ.​ ​ഇ.​ഡി​ ​നീ​ക്കം​ ​രാ​ഷ്ട്രീ​യ​ ​വി​രോ​ധ​മാ​ണ്.​ ​നോ​ട്ടീ​സ് ​വ​ന്നാ​ൽ​ ​പാ​ർ​ട്ടി​യു​മാ​യി​ ​ആ​ലോ​ചി​ച്ച് ​മ​റ്റ് ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​ഭ​യ​മി​ല്ലെ​ന്നും​ ​എം.​കെ.​ക​ണ്ണ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രു​വ​ന്നൂ​രു​കാ​രു​ടെ​ ​പ​ണം​ ​ന​ൽ​കി​യി​ല്ലെ​ങ്കിൽ
പോ​രാ​ടും​:​ ​സു​രേ​ഷ് ​ഗോ​പി

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പി​ൽ​ ​ഇ​ര​യാ​യ​വ​ർ​ക്ക് ​പ​ണം​ ​തി​രി​ച്ചു​ ​കൊ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ,​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​വ​രു​ന്ന​തോ​ടെ​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ​ക്ത​മാ​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​രാ​നാ​യി​ ​അ​വി​ടെ​ ​പോ​രാ​ടു​മെ​ന്ന് ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​രേ​ഷ് ​ഗോ​പി.
ഇ.​ഡി​ ​അ​വ​രു​ടെ​ ​ജോ​ലി​ ​കൃ​ത്യ​സ​മ​യ​ത്ത് ​ചെ​യ്യും.​ ​അ​തി​ൽ​ ​ന​മു​ക്ക് ​ഇ​ട​പെ​ടാ​നാ​കി​ല്ല.​ ​പ​ര​സ്പ​രം​ ​ഡീ​ൽ​ ​ചെ​യ്ത​വ​രാ​ണ് ​ബി.​ജെ.​പി​ക്കെ​തി​രെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത്.​ ​ക​രു​വ​ന്നൂ​രി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​ഡീ​ൽ​ ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ഇ.​ഡി​യെ​ ​നി​ശി​ത​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​ഇ.​ഡി​യു​ടെ​ ​മു​ന്നി​ൽ​ ​പോ​യി​ ​സ​ത്യ​ഗ്ര​ഹ​മി​രി​ക്കാ​നും​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന്,​ ​മു​ര​ളീ​ധ​ര​ന്റെ​ ​പേ​രെ​ടു​ത്ത് ​പ​റ​യാ​തെ​യാ​യി​രു​ന്നു​ ​മ​റു​പ​ടി.
ക​രു​വ​ന്നൂ​രി​ൽ​ ​സ​മ​ര​വും​ ​പ​ദ​യാ​ത്ര​യും​ ​ന​ട​ത്തി.​ ​ഞാ​ൻ​ ​കൊ​ടി​യും​ ​പി​ടി​ച്ച് ​ന​ട​ന്നു​വെ​ന്നേ​യു​ള്ളൂ.​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​നാ​ട്ടു​കാ​രാ​യി​രു​ന്നു.​ ​തൃ​ശൂ​രു​കാ​രു​ടെ​ ​സ​മ​ര​മാ​ണ​ത്.​ ​ഇ​തി​ലെ​ല്ലാം​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഒ​രു​ ​വ​ശ​ത്ത് ​കൂ​ടി​ ​വ​രു​ന്നു​ണ്ട്.​ ​ഇ.​ഡി​ ​അ​വ​രു​ടെ​ ​വ​ഴി​ക്കു​ ​പോ​കും.
എ​ന്റെ​ ​മു​ന്നി​ൽ​ ​മു​ര​ളി​ച്ചേ​ട്ട​നു​മി​ല്ല,​ ​ക​ർ​ഷ​ക​നു​മി​ല്ല.​ ​സ​മ്മ​തി​ദാ​യ​ക​രേ​യു​ള്ളൂ,​ ​ജ​ന​ങ്ങ​ളേ​യു​ള്ളൂ.​ ​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ​ ​അ​ധ​മ​പ്ര​വൃ​ത്തി​യെ​ ​തൂ​ക്കി​ലേ​റ്റ​ണം.​ ​ക​രു​വ​ന്നൂ​രി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​പ​ണം​ ​തി​രി​ച്ചു​കി​ട്ട​ണം,​ ​പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ ​പ​ലി​ശ​യ​ട​ക്കം.​ ​ക​രു​വ​ന്നൂ​രി​ൽ​ ​സാ​മ്പ​ത്തി​ക​ ​ഫാ​സി​സ​മു​ണ്ട്.​ ​ആ​ ​ഫാ​സി​സം​ ​ത​ക​ർ​ക്ക​ണം.​ ​ഇ​തി​നു​ ​പി​ന്നി​ലാ​രാ​ണ്,​ ​എ​ന്താ​ണ് ​എ​ന്നെ​ല്ലാം​ ​ഇ.​ഡി​ ​പ​റ​ഞ്ഞി​ട്ടി​ല്ലേ​?​ ​അ​ത് ​അ​വ​രു​ടെ​ ​ക​ണ്ടെ​ത്ത​ലാ​ണ്.​ ​അ​ത് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ടാ​കും.​ ​വേ​ണ്ട​ത് ​എ​ന്താ​ണെ​ന്ന് ​കോ​ട​തി​ ​പ​റ​യും,​ ​അ​തി​ന് ​അ​നു​സ​രി​ച്ച് ​അ​വ​ർ​ ​വേ​ണ്ട​ത് ​ചെ​യ്യു​മെ​ന്നും​ ​സു​രേ​ഷ് ​ഗോ​പി​ ​വ്യ​ക്ത​മാ​ക്കി.

ഇ.​ഡി​ ​നോ​ട്ടീ​സി​ന്
പി​ന്നി​ൽ​ ​ഡീ​ൽ:
കെ.​മു​ര​ളീ​ധ​രൻ

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​ൽ​ ​ഇ.​ഡി​ ​നോ​ട്ടീ​സി​ന് ​പി​ന്നി​ൽ​ ​ഡീ​ൽ​ ​ഉ​ണ്ടാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​മാ​ണെ​ന്ന് ​തൃ​ശൂ​രി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​മു​ര​ളീ​ധ​ര​ൻ.
ബി.​ജെ.​പി​യി​ൽ​ ​നി​ന്ന് ​ഒ​രാ​ളെ​ ​ജ​യി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഡീ​ൽ.​ ​തൃ​ശൂ​രും​ ​തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ് ​ല​ക്ഷ്യം.​ ​ഈ​ ​ര​ണ്ടി​ട​ത്തും​ ​ജ​യി​ക്കു​ക​ ​ബാ​ക്കി​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ട​തു​പ​ക്ഷ​ത്തെ​ ​സ​ഹാ​യി​ക്കു​ക​യാ​ണ് ​ഡീ​ൽ.​ ​കു​റ​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ഈ​ ​ഭാ​ഗ​ത്തൊ​ക്കെ​ ​സ​ജീ​വ​മാ​യി​രു​ന്ന​വ​ർ​ ​നി​ഷ്ക്രി​യ​രാ​കും.​ ​ഡീ​ൽ​ ​ഉ​റ​ച്ചു​വെ​ന്ന് ​അ​പ്പോ​ൾ​ ​മ​ന​സി​ലാ​ക്കാം.​ ​ഇ​ന്ത്യാ​ ​സ​ഖ്യം​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ൽ​ ​നി​ഷ്പ​ക്ഷ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ED NOTICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.