SignIn
Kerala Kaumudi Online
Monday, 26 August 2024 8.42 AM IST

ഏത് കോഴ്‌സെടുത്താലും സംരംഭകരാകാം!

p

ലോകത്താകമാനം സംരംഭകത്വത്തിന് സാദ്ധ്യതയേറുകയാണ്. പുതിയ ബിസിനസ്സ് ഉരുത്തിരിച്ചെടുക്കുന്നയാളാണ് സംരംഭകൻ ((ഓൺട്രപ്രണർ). ഇത് ഉത്പാദന, സേവന, ട്രേഡിംഗ് മേഖലകളിലാകാം. സംരംഭകന് പുത്തൻ ആശയങ്ങളുണ്ടായിരിക്കണം. വിദ്യാർത്ഥികൾ കാമ്പസ്സിൽ തന്നെ സംരംഭകരാകുന്ന സ്റ്റാർട്ടപ്പുകൾ വിപുലപ്പെട്ടു വരുന്നു.

ഇനവേഷൻ, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കൽ, റിസ്‌ക്ക്, വിവേക ബുദ്ധി, സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിക്കണം. പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന മനസുറപ്പ് വേണം. നേതൃത്വപാടവം, നടത്തിപ്പ്, സമയക്രമം, പ്രതിബന്ധത എന്നിവ അത്യന്താപേക്ഷിതമാണ്.

സ്‌കൂൾതലം മുതൽ സംരംഭക സ്കില്ലുകൾ/നൈപുണ്യശേഷി വളർത്തിയെടുക്കണം. പുത്തൻ ആശയത്തോടൊപ്പം സാങ്കേതിക വിദ്യ, പ്രാവർത്തികത, സാമൂഹിക അംഗീകാരം എന്നിവ വിലയിരുത്തണം. സംരംഭകത്വം എന്നത് ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്ന് മനസിലാക്കണം.നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ്സ് എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്. മനസ്സിലുള്ള ആശയത്തെ ഉത്പന്നമോ/സേവനമോ ആക്കി മാറ്റാൻ ഇൻകുബേഷൻ കേന്ദ്രങ്ങളാവശ്യമാണ്.

പുത്തൻ ആശയം സംരംഭകനാവശ്യമാണ്. ഒറ്റയ്ക്ക് സംരംഭകനാകാമെന്ന് ധരിക്കരുത്. താത്പര്യമുള്ളവരെ കോഫൗണ്ടർമാരാക്കാം.

ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കുമ്പോഴാണ് ഫ്രീ ഇൻകുബേഷൻ, ഇൻകുബേഷൻ പ്രക്രിയകളാവശ്യം. ആവശ്യമായ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയെടുക്കണം. ടെക്‌നോളജി ഇടപെടലുകളും അത്യന്താപേക്ഷിതമാണ്. വാലിഡേഷൻ, മൂലധനനിക്ഷേപം, ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ആക്സിലറേഷൻ, സ്‌കെയിലിംഗ് എന്നിവയും പ്രാവർത്തികമാക്കണം. സംരംഭകത്വം പ്രതിബന്ധങ്ങളേറെയുള്ളതാണ്. മികച്ച ആത്മവിശ്വാസത്തോടെ അവതരിപ്പിക്കണം. വിപണിയുടെ വളർച്ച, വിപണന സാദ്ധ്യത, പുത്തൻ സാങ്കേതിക വിദ്യ എന്നിവയിൽ വ്യക്തമായ ധാരണ വേണം. ടീം വർക്ക് രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കണം. ഡാറ്റ അനലിറ്റിക്സ്, സോഷ്യൽ മീഡിയ ഉപയോഗം, പ്രശ്നപരിഹാരം, ആകാംക്ഷ, ഭാവന, ഉത്പന്ന നിർമ്മാണ ചക്രം, ഓട്ടോമേഷൻ, യൂസർ എക്സ്പീരിയൻസ്, ഉത്പാദനക്ഷമത വർദ്ധനവ് എന്നിവയിൽ വ്യക്തമായ കാഴ്ചപ്പാടും, നൈപുണ്യശേഷിയും ആവശ്യമാണ്.

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മികച്ച ഗൃഹപാഠം ആവശ്യമാണ്. 5% ൽ താഴെ സ്റ്റാർട്ടപ്പുകളേ മൂന്നുവർഷത്തിലധികം നിലനിൽക്കുന്നുള്ളൂ! ഉപഭോക്താവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകണം. നിലവിലുള്ള സാങ്കേതിക വിദ്യ, ഇൻകുബേഷൻ സെന്ററുകൾ, വെഞ്ച്വർ കാപ്പിറ്റൽ, ഏൻജൽ ഫണ്ടിംഗ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. കുടുംബത്തിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും സഹകരണം തേടണം. സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ സേവനം തേടാവുന്നതാണ്.

കൊവിഡാനന്തരം വിദ്യാഭ്യാസ സ്‌ക്കിൽ വികസന മേഖലയിൽ ഏറെ മാറ്റങ്ങൾ പ്രകടമാണ്. നൂതന സാങ്കേതിക വിദ്യകളും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണവും തൊഴിൽ ലഭ്യതയ്ക്ക് അത്യന്താപേക്ഷിതമാണ് ! വിദ്യാഭ്യാസ മേഖലകളിൽ ഡിജിറ്റലൈസേഷന് സാദ്ധ്യതയേറുന്നു. സ്വയം സുരക്ഷ, ന്യൂട്രീഷൻ, മികച്ച ആരോഗ്യത്തിനുള്ള ഭക്ഷണം, രോഗപ്രതിരോധ ശേഷി, ഇ-ഫാർമസി, ടെലിമെഡിസിൻ, ഓർഗാനിക് & ഹെർബൽ മരുന്നുകൾ എന്നിവയ്ക്ക് ആരോഗ്യമേഖലയിൽ പ്രസക്തിയേറുന്നു. കാഷ്, ടാലന്റ്, കണ്ടന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു.

പഠനം, തുടർപഠനം, സാമൂഹിക സംരംഭകത്വം, വർക്ക് അറ്റ് ഹോം, Empathy, Emotional wellbeing, Compassion, ഇ-റീടെയിൽ എന്നിവയിലുള്ള പുത്തൻ സേവന സംരംഭങ്ങൾക്ക് സാദ്ധ്യതയേറെയാണ്.

എഡ്യുടെക്ക്, ഹെൽത്ത് & വെൽനസ്സ്, ഫിനാൻഷ്യൽ സർവീസസ്, സോഫ്റ്റ് വെയർ സർവീസസ്, റിമോട്ട് വർക്കിംഗ് ടൂൾസ്, ഇ-കൊമേഴ്സ്, ഡെലിവറി സർവീസ് എന്നിവയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാം. സംരംഭകൻ സ്വന്തമായി മാതൃക സൃഷ്ടിക്കണം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. സേവനമേഖലയിലാണ് കൂടുതൽ സാദ്ധ്യതകളുള്ളത്. എല്ലാ വ്യവസായ തൊഴിൽ മേഖലകളും മാറ്റത്തിന് വിധേയമാകുന്നു. വർഷത്തിൽ നൂറുകണക്കിന് ഡോക്ടർമാരാണ് എ.ഐ, മെഷീൻ ലേണിംഗ് കോഴ്സുകൾ പഠിക്കുന്നത്. യുവാക്കളേറെയുള്ള ഇന്ത്യയിൽ ചെലവഴിക്കാവുന്ന തുകയിലുള്ള വർദ്ധനവും, ടാലന്റും സംരംഭകത്വ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.