തൃശൂർ: പാർട്ടിക്ക് ബാങ്കിൽ രഹസ്യ അക്കൗണ്ടുകളില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി നോട്ടീസ് കൈയിൽ കിട്ടിയാൽ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ച് വയ്ക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് നടക്കുന്നത്. നിയമാനുസൃതം പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എം. ഇ.ഡിയുടെ അന്വേഷണത്തോട് സഹകരിക്കാതിരിക്കേണ്ട കാര്യവുമില്ല. നിരവധി തവണ ഇ.ഡി വിളിപ്പിക്കുകയും രേഖകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും രേഖകൾ നൽകും. ഇന്ന് ഇടത് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിനമാണ്. അതിന്റെ തിരക്കുണ്ട്. അന്വേഷണത്തോട് പാർട്ടി പൂർണമായി സഹകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വർഗീസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |