SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.19 PM IST

ഡ്രൈ ഡേയിൽ ഓട്ടോയിൽ നാടുനീളെ വിദേശമദ്യ കച്ചവടം; ഓമനക്കുട്ടൻ വിറ്റത് മൂന്നര ലിറ്റർ മദ്യം

omanakkuttan

ചടയമംഗലം :ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുമ്മിൾ തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ ഓമനക്കുട്ടൻ നായർ (55) ആണ് തുളസിമുക്ക് നടപ്പാറ ഭാഗത്ത് വച്ചു പിടിയിലായത്. മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ചില്ലറ വിൽപ്പന നടത്തിയ ഇനത്തിൽ കൈവശമുണ്ടായിരുന്ന 500 രൂപയും പിടിച്ചെടുത്തു. പല ഭാഗങ്ങളിലായി വിൽപ്പന നടത്താൻ ഉപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു.

ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷ്, ഗ്രേഡ് അസിസ്റ്റൻഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രോഹിണി , സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്‌കുമാർ, ഷൈജു,ജയേഷ് , ശ്രേയസ്,ഉമേഷ്, സാബു എന്നിവരാണ് പ്രതിയെ പിടി കൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, OMANAKKUTTAN, LIQUOR SALE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.