SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.17 PM IST

തിരക്കിനിടയിൽ സത്യൻ അന്തിക്കാടിന്റെ വീട്ടിലെത്തി; സ്‌പെഷ്യൽ ഊണ് കഴിച്ച് മടക്കം, സുരേഷ് ഗോപിക്കായി തയ്യാറാക്കിയ കറികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു

suresh-gopi

തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി സത്യൻ അന്തിക്കാടിനെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്തിക്കാട്ടെ വീട്ടിലെത്തിയാണ് കണ്ടത്. അന്തിക്കാടിന്റെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത നാടൻ പച്ചക്കറി കൊണ്ട് തയ്യാറാക്കിയ കറികൾ കൂട്ടി ഉച്ചയൂണും കഴിച്ചാണ് നിന്നും മടങ്ങിയത്. സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മി സത്യൻ, യുവ സിനിമാ സംവിധായകരായ മക്കൾ അനൂപ് സത്യനും അഖിൽ സത്യനും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കളും കൂടെയുണ്ടായിരുന്നു.

വി.എസ്.സുനിൽകുമാറിന്റെ പര്യടനം.

ഗുരുവായൂർ മണ്ഡലത്തിന്റെ തീരമേഖലകളിലും ക്ഷേത്ര നഗരിയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന്റെ പര്യടനം.

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ മണപ്പാട്ട് സെന്ററിലെ സ്വീകരണം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എൻ.ജയദേവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏങ്ങണ്ടിയൂർ ചന്ത, ചേറ്റുവ ഫിഷ് ലാൻഡ്, എം.ഇ.എസ് ഹോസ്പിറ്റൽ പരിസരം, മൂന്നാംകല്ല് , ചുള്ളിപ്പാടം, മുനക്കകടവ് കോളനി, ബ്ലാങ്ങാട്, മടേക്കടവ്, ബേബി റോഡ്, തിരുവത്ര മുട്ടിൽ, പുത്തൻകടപ്പുറം, ഫിഷറീസ് കോളനി, അകലാട് സ്‌കൂൾ പരിസരം, മന്ദലാംകുന്ന് സെന്റർ, കുഴിങ്ങര എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം അണ്ടത്തോട്, ചെറായി, മാവിൻചുവട്, ആൽത്തറ, മുക്കിലപീടിക, മണികണ്‌ഠേശ്വരം, നായരങ്ങാടി, അഞ്ഞൂർ, ഉപ്പുതോട് സെന്റർ, കോട്ടപ്പടി, തമ്പുരാൻ പടി , ഹരിദാസ് നഗർ, മമ്മിയൂർ ജംഗ്ഷൻ, ചാമുണ്ഡേശ്വരി, പടിഞ്ഞാറെ നട, കാരക്കാട്, പാലയൂർ , തെക്കഞ്ചേരി, തങ്ങൾപടി എന്നിവിടങ്ങളിലും പര്യടനം നടത്തി. മുത്തമ്മാവ് സെന്ററിലായിരുന്നു സമാപനം.

മുരളീധരൻ ശക്തൻ മാർക്കറ്റിൽ

തൃശൂർ: ശക്തൻ തമ്പുരാൻ മാർക്കറ്റിൽ കെ.മുരളീധരന്റെ പര്യടനം. ഇന്നലെ രാവിലെ ആറോടെയാണ് ശക്തൻ നഗറിലെ പച്ചക്കറി മാർക്കറ്റിലേക്ക് സ്ഥാനാർത്ഥിയെത്തിയത്. പഴക്കുലകൾ നൽകി വ്യാപാരികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് മത്സ്യ മാർക്കറ്റിലെത്തിയപ്പോൾ വലിയ മത്സ്യങ്ങൾ നൽകി. സ്റ്റാൻഡിൽ ബസ് തൊഴിലാളികളോടും യാത്രക്കാരോടും വോട്ടഭ്യർത്ഥിച്ചു. ആറ് മുതൽ എട്ടര വരെയായിരുന്നു ശക്തൻ നഗറിലെ പര്യടനം. ഇന്ന് ഗുരുവായൂർ, ചാവക്കാട് മേഖലയിലാണ് സ്ഥാനാർത്ഥി പര്യടനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, SATHYANANTHIKKAD, FOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.