SignIn
Kerala Kaumudi Online
Saturday, 27 July 2024 6.11 AM IST

യദുകൃഷ്ണന്റെ ഫാമിൽ കഴുത പണം ചുരത്തും, കഴുതപ്പാൽ ലിറ്ററിന് വില ₹ 6000

yedukrishnan

തലശ്ശേരി: പോടാ കഴുതേ... എന്നു വിളിക്കും മുമ്പ് ഓർക്കുക. സ്നേഹിച്ചാൽ കക്ഷി നിങ്ങളെ ലക്ഷപ്രഭുവാക്കും. ലിറ്ററിന് ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില!

ഇതു തിരിച്ചറിഞ്ഞ് കഴുതകളെ പോറ്റി ജീവിതം കരുപ്പിടിപ്പിക്കുകയാണ് ചൊക്ലി ഒളവിലത്തെ ബാലകമലത്തിൽ യദുകൃഷ്ണൻ. കഴിഞ്ഞമാസം 24ന് മിറക്കിൾ ഡോങ്കീസ് എന്ന ഫാമിന് തുടക്കമിട്ടു. ഗ്രാമീൺ ബാങ്കിന്റെ സഹായത്തോടെ. മലബാറിലെ ആദ്യത്തെ കഴുത ഫാം. ലക്ഷണമൊത്ത ഒരു ഡസൻ കഴുതകളുണ്ടിവിടെ. 'കഴുതപ്പാൽ സുവർണ്ണ പാനീയം..'എന്നൊരു ബോർ‌ഡും തൂക്കി.

കൽപ്പറ്റ മുണ്ടേരി വി.എച്ച്.എസ്.എസിൽ ലൈവ് സ്റ്റോക്ക് ഡെയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തൽ ഹരമായത്. കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കഴുത ഫാമുകൾ സന്ദർശിച്ചു. കഴുതകളെ വാങ്ങി യദുകൃഷ്ണ വീട്ടിലെത്തി. അച്ഛൻ ബാഷിന്റെ ഫാമിലെ 20 പശുക്കളിൽ എട്ടെണ്ണത്തിനെ വിറ്റ കാശുമായാണ് മകൻ കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായിയായുണ്ട്.

നാടൻ കഴുതയ്ക്ക് അറുപതിനായിരം രൂപ വില വരും. ഹൈ ബ്രീഡിന് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ നൽകണം. ഇത്തരം ഹെല്ലാരി, കത്തേവാടി കഴുതകളും ഫാമിലുണ്ട്. കാഴ്ചയിൽ കുതിരകളെ പോലെ തോന്നിക്കും.
കഴുതകൾ ഇന്ന് വംശനാശ ഭീഷണിയിലാണ്. അതിൽ നിന്ന് അവയെ രക്ഷിക്കുകയും യദുകൃഷ്ണന്റെ ലക്ഷ്യമാണ്. ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകൾക്ക് തീറ്റ.

ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽ നിന്ന് വാഹനം വന്നാണ് ശേഖരിക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള മറ്റൊരു ഫാമിൽ നിന്നും പാൽക്കട്ടിക്ക് ഓർ‌ഡർ ലഭിച്ചിട്ടുണ്ട്.

സൗന്ദര്യം കൂട്ടാൻ

കഴുതപ്പാൽ

മുലപ്പാലിന് തുല്യമായ പോഷകമൂല്യങ്ങളും പ്രതിരോധ ശേഷിയുമുണ്ട് കഴുതപ്പാലിന്. നാടൻ കഴുതയിൽ നിന്ന് ഒരു ദിവസം 300-500 മില്ലിലിറ്റർ പാലേ കിട്ടൂ. എന്നാൽ രണ്ടു ലിറ്റർ വരെ ഹൈ ബ്രീഡ് ഇനങ്ങൾ തരും. എട്ട് മാസം വരെ കറക്കാം. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ച് മാസം വരെ സൂക്ഷിക്കാം. വിലകൂടിയ പല സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഘടകമാണ് കഴുതപ്പാൽ. ഇറ്റാലിയൻ ലോകസുന്ദരി എലിസബത്ത്, താൻ കഴുതപ്പാലിൽ കുളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

കഴുതപ്പാലിന്റെ മൂല്യത്തെക്കുറിച്ച് അറിവുണ്ടായാൽ സമൂഹത്തിന് കഴുതകളോടുള്ള അവജ്ഞ മാറും

യദുകൃഷ്ണ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DONKEY MILK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.