SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.28 PM IST

'കേരള സ്റ്റോറി' ദൂരദർശൻ കാണിക്കരുത്: പിണറായി

 പ്രദർശനം ഇന്നു രാത്രി 8ന്

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. ഇന്നു രാത്രി 8നാണ് പ്രദർശനം.

സംഘപരിവാറിന്റെ വർഗീയ അജൻഡയ്ക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറരുത്. ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശൻ. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.

കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്നതിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മത-വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമത്തിന് പൊതുമേഖലാമാദ്ധ്യമസ്ഥാപനം കൂട്ടുനിൽക്കരുതെന്നും പ്രസ്താനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA STORY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.