ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷറാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവ് രാജ്നാഥ് സിംഗ്. കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തിരിക്കുകയാണ്. കോൺഗ്രസും അഴിമതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
'ക്രിക്കറ്റിലെ മികച്ച ഫിനിഷറാണ് ധോണി, അതുപോലെയാണ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി. നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടതിന്റെ കാരണം ഇതാണ്. കോൺഗ്രസിനെ ഇല്ലാതാക്കാതെ രാഹുൽ ഗാന്ധി നിർത്തില്ല. ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇപ്പോൾ രാജ്യത്ത് രണ്ടോ മൂന്നോ ചെറിയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരിക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. അവ ഭാഗികമായെങ്കിലും നിറവേറ്റിയിരുന്നുവെങ്കിൽ ഇന്ത്യ വളരെ മുമ്പുതന്നെ ശക്തമായ രാജ്യമായി മാറിയേനെ.' - രാജ്നാഥ് സിംഗ് പറഞ്ഞു.
'കോൺഗ്രസ് സർക്കാരുകളെല്ലാം അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെ പോലും അത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടില്ല. 2045ഓടെ ഇന്ത്യ സൂപ്പർ പവർ ആകും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' രാജ്യത്തിന്റെ സമയവും വരുമാനവും ലാഭിക്കും. ' - രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |