SignIn
Kerala Kaumudi Online
Sunday, 01 September 2024 4.50 AM IST

കൊലപാതക ശ്രമം: പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

മട്ടാഞ്ചേരി:മട്ടാഞ്ചേരി കൂവപ്പാടം ഭാഗത്ത് താമസിക്കുന്ന ശെൽവൻ എന്നയാളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.പനയപിള്ളി ഭാഗത്ത് താമസിക്കുന്ന ജിനു കൃഷ്ണൻ(49) ആണ് അറസ്റ്റിലായത്.

മദ്യപിക്കുന്നതിന് പണം കൊടുക്കാതിരുന്നതിന്റെ വിരോധത്തിൽ കൂവപ്പാടം മാർക്കറ്റിനുള്ളിൽ വച്ച് ഇരുമ്പ് വടി കൊണ്ട് ശെൽവനെ ക്രൂരമായി മർദ്ദി​ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവൻ കളമശേരി മെഡിക്കൽ കോളേജാശുപത്രി​യി​ൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കൂവപ്പാടത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ മനോജ്,മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എ.വി ബിജു,എസ്.ഐമാരായ അഭിലാഷ്,ജിമ്മി ജോസ്,ഷാജി,സീനിയർ സിവിൽ പൊലീസ് ഓഫിസർ മനേഷ്,റജിമോൻ ചാണ്ടി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി​യെ കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.