SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.24 PM IST

പാലക്കാട്ട് ചൂട് 41 ഡിഗ്രി കടന്നു; ഇനിയും കൂടും

heat

തിരുവനന്തപുരം: ആദ്യമായി പാലക്കാട്ടെ ചൂട് 41.1ഡിഗ്രിയിലെത്തി. സംസ്ഥാനത്ത് സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂടാണിത്. ഏപ്രിലിൽ താപനില ക്രമാതീതമാകുമെന്നും സൂചനയുണ്ട്. കൊല്ലത്ത് 39ഉം കോട്ടയം, തൃശൂർ, കോഴിക്കോട്,പ ത്തനംതിട്ട ജില്ലകളിൽ 38ഉം ഡിഗ്രിയാണ് ചൂട്. 11 വരെ രണ്ടുഡിഗ്രി വരെ ചൂട് ഉയർന്നേക്കും. സംസ്ഥാനത്ത് കൊടിയ വരൾച്ചയും ഉയർന്ന വൈദ്യുതി ഉപഭോഗവും കൃഷിനാശവും ഉണ്ടായേക്കാം. മലയോരമേഖലകൾ ഒഴികെയുള്ളിടങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയുണ്ടായേക്കും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ശനിയാഴ്ച കേരളത്തിലുടനീളം വേനൽമഴ ലഭിക്കുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.