ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) മേയ് 3 മുതൽ പുനഃക്രമീകരിച്ചു.
ആറാം സെമസ്റ്റർ ബി കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടേയും ബി കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷയുടെയും വൈവവോസി 22, 23 തീയതികളിൽ നടത്തും.
എം.ജി യൂണി ഓഫ് ക്യാമ്പസ് പരീക്ഷകൾ
സർവകലാശാലയുടെ ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി,മേഴ്സി ചാൻസ് പരീക്ഷകൾ മേയ് മൂന്നിനു തുടങ്ങും.
പ്രാക്ടിക്കൽ/ വൈവ
ആറാം സെമസ്റ്റർ ഫാമിലി ആൻഡ് കമ്പ്യൂട്ടർ സയൻസ് (സിബിസിഎസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം), നവംബർ 2023 (2022 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ രജിസ്ട്രേഷൻ
ഒന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24 മുതൽ 27 വരെയും പിഴയോടുകൂടെ 30 വൈകിട്ട് 5 മണി വരെയും അപേക്ഷിക്കാം.
സംസ്കൃത സർവകലാശാലയിൽ ഫൈൻആർട്സിൽ പി.ജി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് (വിഷ്വൽ ആർട്സ്) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലാണ് പ്രോഗ്രാം. നാല് സെമസ്റ്ററുകളിലായുള്ള പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ട് വർഷം.
പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഏപ്രിൽ 24ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം. എൻട്രൻസ് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ മേയ് രണ്ടുവരെ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ മേയ് 13 മുതൽ 16 വരെ സർവകലാശാലയുടെ മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടക്കും. മേയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂൺ 12ന് ക്ലാസ്സുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484 2699731.
ഓപ്പൺ യൂണിവേഴ്സിറ്റി
ബി.സി.എ ഇൻഡക്ഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.സി.എ ആദ്യ ബാച്ച് പ്രോഗ്രാമിന്റെ ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും 15ന് നടക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രങ്ങളായ കണ്ണൂർ സെന്റ് ജോസഫ് കോളേജ്, പിലാത്തറ, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, തിരുവനന്തപുരം നാഷണൽ കോളേജ് എന്നിവിടങ്ങളിലാണ് ഇൻഡക്ഷൻ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പഠിതാക്കൾക്ക് ലഭിച്ച പഠന കേന്ദ്രത്തിൽ അന്നേ ദിവസം രാവിലെ 9.30ന് അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും സഹിതം എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |