ന്യൂഡൽഹി: റിസോർട്ടിലെ ടോയ്ലറ്റിൽ പാമ്പിനെ കണ്ട് അമ്പരന്ന് നടൻ വീർ ദാസ്. ഷൂട്ടിംഗിനിടെ ഒരു ഇക്കോ റിസോർട്ടിൽ താമസിച്ചപ്പോഴാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടായത്. ഇതിന്റെ വീഡിയോയും താരം സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സമീപപ്രദേശത്ത് വച്ച് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനാലാണ് വീർ ദാസും സംഘവും രാത്രി റിസോർട്ടിലെത്തിയത്. പ്രകൃതിയോടിണങ്ങി സമാധാനത്തോടെ താമസിക്കാനാണ് ഇവർ ഒരു ഇക്കോ ഫ്രണ്ട്ലി റിസോർട്ട് തന്നെ തിരഞ്ഞെടുത്തത്. എന്നാൽ, സമാധാനക്കേടാണ് പിന്നീട് ഇവർക്കുണ്ടായത്.
At an eco resort for the night because we’re shooting nearby. Needed to take a piss. Opened up the bathroom door, stood over the pot, junk out, and before I began…a snake fell from the ceiling directly on to the water tank near the flush handle. Yup. Never peeing again 👍 pic.twitter.com/OnqX05HJPj
— Vir Das (@thevirdas) April 10, 2024
മുറിയിൽ കയറിയ വീർ ദാസ് ടോയ്ലറ്റിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് പൊടുന്നനെ മുകളിൽ നിന്നും ഒരു പാമ്പ് നിലത്തേക്ക് വീണത്. പാമ്പിന് വിഷമുണ്ടോ എന്ന് വീർ ദാസ് ചോദിക്കുന്നത് വീഡിയോയിൽ കാണാം. പാമ്പ് കുളിമുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
'സമീപത്തെ ഒരിടത്ത് ഷൂട്ടിംഗ് ഉള്ളതിനാലാണ് രാത്രി ഈ ഇക്കോ റിസോർട്ടിൽ തങ്ങാൻ തീരുമാനിച്ചത്. മൂത്രമൊഴിക്കാനായി ശുചിമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഒരു പാമ്പ്. സീലിംഗിൽ നിന്ന് നേരിട്ട് ഫ്ലഷ് ഹാൻഡിലിനടുത്തുള്ള വാട്ടർ ടാങ്കിലേക്ക് വീണു. ഇനി ഒരിക്കലും ഞാൻ മൂത്രമൊഴിക്കില്ല.' - എന്നാണ് വീർ ദാസ് വീഡിയോയ്ക്കൊപ്പം എക്സിൽ കുറിച്ചത്.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രസകരമായ പലതരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നിരവധിപേർ ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |