മാന്നാർ: ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ആലുംമൂട് ജംഗ്ഷന് കിഴക്കുവശം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിപുൽ സർക്കാർ (24) ആണ് അറസ്റ്റിലായത് . പ്രതിയുടെ താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അന്യ സംസ്ഥാന കുടുംബത്തിലെ പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച്ച ഉച്ചക്കാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വിവരം അറിഞ്ഞയുടൻ മാന്നാർ പോലീസിൽ പരാതി നൽകി . തുടർന്ന് മാന്നാർ സി.ഐ ബി.രാജേന്ദ്രൻ പിളള, എസ്.ഐ സനീഷ് ടി.എസ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബു, സി.പി.ഒ ബിജോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |