SignIn
Kerala Kaumudi Online
Wednesday, 29 May 2024 12.59 PM IST

കാപ്പ ലംഘനം: പ്രതി പിടിയിൽ

munavar

കണ്ണൂർ: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി, കൊളശ്ശേരി സ്വദേശി പി.കെ.മുനവ്വർ ഫൈറൂസി (25) നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2018 മുതൽ ന്യൂ മാഹി, തലശ്ശേരി സ്റ്റേഷനുകളിലായി മൂന്ന് ലഹരി കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ ജില്ലാ പരിധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ അഷ്രഫ് എ, എസ്.സി.പി ഒ.അനിൽ ആന്റണി, സി.പി.ഒ സനോജ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.