നെയ്യാറ്റിൻകര: കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര ആലുംമൂട്ടിൽ സ്വകാര്യ ബാറിനു മുന്നിലെ നടവഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനട യാത്രികർക്ക് തടസമുണ്ടാക്കുന്നതായി പരാതി. ബാറിൽ മദ്യപിക്കാനെത്തുന്നവരെ കൊണ്ടുവരുന്ന ഓട്ടോറിക്ഷകളാണ് ഫുട്ട്പാത്തിൽ പാർക്ക് ചെയ്യുന്നത്. കാൽനടയാത്രയ്ക്കായി റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. തിരക്കേറിയ ആലുംമൂട് ജംഗ്ഷനിൽ ഹോംഗാർഡുകളുണ്ടെങ്കിലും അവർക്ക് പോലും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെയായി. പൊലീസ് ക്വാർട്ടേഴ്സിൽ നിന്നെത്തുന്ന റോഡ് ആലുംമൂട് സമാപിക്കുന്നു. നെയ്യാറ്റിൻകര പൊലീസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വി.കെ.ആർ.എ റസിഡന്റ്സ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |