ബ്രിട്ടൺകാരനായ ജോയ്‌ക്ക് ഒരു വിളിപ്പേരുണ്ട്. 'ബ്രിട്ടണിലെ ഏറ്റവും പ്രഗൽഭനായ പിതാവ്'. എന്നാൽ ജോയ്‌ക്ക് സ്വന്തമായി ഒരു പ്രണയിനിയോ, കൃത്യമായി ഒരു ജോലിയോ ഇല്ല. എന്നിട്ടും എങ്ങനെ ഇത്തരമൊരു പേരുവന്നു എന്നന്വേഷിച്ചാൽ അദ്ദേഹത്തിന്റെ ഒരു ശീലമാണ് അതിന് കാരണമെന്ന് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ 13 വർഷമായി രാജ്യത്തെ അറിയപ്പെടുന്നൊരു ബീജദാതാവാണ് ജോ. ബീജദാനം വഴി 180ഓളം കുട്ടികൾ ജോയ്‌ക്ക് ഉണ്ടായിട്ടുണ്ട്. ജോ ഡോണർ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.
ഏത് സമയം വേണമെങ്കിലും ബീജദാനം ചെയ്യണം എന്നതിനാൽ കൃത്യമായൊരു ജോലിക്ക് പോകാനോ കുടുംബജീവിതം നയിക്കാനോ 52കാരനായ ജോയ്‌ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കേവലം ലൈംഗിക താൽപര്യം കൊണ്ടാണ് ജോ ഈ ജോലി ചെയ്യുന്നത് എന്ന തരത്തിൽ തനിക്കെതിരെ പരിഹാസം ഉയർത്തുന്ന നിരവധിപേരുണ്ടെന്നും ജോ അറിയുന്നുണ്ട്. ഈ ആരോപണത്തിൽ വാസ്‌തവം ഇല്ലെന്നും ഇത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ സദ്‌പ്രവർത്തിക്ക് നിരവധി പണം ലഭിക്കുന്നുണ്ടെന്ന മറ്റൊരു ആരോപണവുമുണ്ടെന്നും ജോ പറയുന്നു. എന്നാൽ ഇതൊരു സേവനം മാത്രമായാണ് താൻ കാണുന്നതെന്നും പണം സമ്പാദിക്കാൻ മറ്റെന്തെല്ലാം മാർഗമുണ്ടെന്നും അദ്ദേഹം വിമർശകരോട് ചോദിക്കുന്നു. ബീജദാനത്തിനായി നടത്തുന്ന യാത്രയിൽ ചിലപ്പോൾ യാത്രാചിലവിനുള്ള പണം പോലും ലഭിക്കാറില്ലെന്നും ജോ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |