
ന്യൂഡൽഹി: വനഭൂമി കൃഷിക്കായി ഉപയോഗിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമെന്ന് സുപ്രീംകോടതി വിധിച്ചു. 1980ലെ വനസംരക്ഷണ നിയമത്തിലെ വകുപ്പ് 2 പ്രകാരം മുൻകൂർ അനുമതി നേടിയിരിക്കണം. അങ്ങനെയല്ലാതെ വനഭൂമി പാട്ടത്തിനു നൽകാനോ, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ എതിർപ്പിനെ മറികടന്ന് സഹകരണ സൊസൈറ്റിക്ക് 134 ഏക്കർ വനഭൂമി കൃഷിക്കായി പാട്ടത്തിന് വിട്ടുകൊടുത്ത കർണാടക ഹൈക്കോടതിയുടെ നടപടി റദ്ദാക്കി കൊണ്ടാണിത്. വനഭൂമി തിരിച്ചുപിടിക്കാനും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കാനും കർണാടക വനം വകുപ്പിനോട് നിർദ്ദേശിച്ചു. കർണാടക സർക്കാരാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |