SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.31 PM IST

യുവാവിനെ കുത്തി കൊല്ലാൻ ശ്രമിച്ച അഞ്ചുപേർ അറസ്റ്റിൽ

blood

കുമരകം : ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയിൽ വീട്ടിൽ ജഗേഷ് ജെ പ്രകാശ് (38), ഗോപീസദനം വീട്ടിൽ ജിനു ഗോപിനാഥ് (39), തട്ടാംപറമ്പിൽ വീട്ടിൽ ശരത്ത് ടി.എ (32), കുന്നുംപുറം വീട്ടിൽ സുരേഷ് കെ.ആർ (36), ഭഗവതിപ്പറമ്പ് വീട്ടിൽ അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ചെങ്ങളത്ത്കാവ് അമ്പലം ജംഗ്ഷന് സമീപം എത്തിയ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് യുവാവിന്റെ വയറിൽ കുത്തുകയുമായിരുന്നു. അഞ്ചുവർഷം മുമ്പ് ചെങ്ങളത്ത് കാവ് അമ്പലത്തിലെ ഉത്സവത്തിന് ഉണ്ടായ അടിപിടിയെ തുടർന്നുണ്ടായ വിരോധം ഇവർക്കിടയിൽ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ കഴിഞ്ഞ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുമരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ തോമസ് കെ.ജെ, എസ്.ഐ അനീഷ് കുമാർ, സുനിൽകുമാർ സി.പി.ഓ മാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.