SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.40 PM IST

പാറമടയിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചയാൾ അറസ്റ്റിൽ

police

കുറവിലങ്ങാട് : പാറമടയിൽ നിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണക്കാട് അരീക്കുഴ ഭാഗത്ത് ഒലിക്കുന്നേൽ വീട്ടിൽ ബാബു കുര്യക്കോസ് (44) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറവിലങ്ങാട് കുടുക്കമറ്റം കരോട്ടും ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ ഉപയോഗിക്കുന്നതിനുവേണ്ടി അനധികൃതമായി സ്‌ഫോടകവസ്തുക്കൾ എത്തിച്ചു നൽകുകയായിരുന്നു. കഴിഞ്ഞദിവസം പാറമട കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 84 ജലാറ്റിൻ സ്റ്റിക്കുകളും 50 ഡിറ്റനേറ്ററുകളും പൊലീസ് പിടികൂടിയത്. ഇത്തരത്തിൽ ജലാസ്റ്റിക്കുകളും, ലിറ്ററുകളും പാറമടയിൽ എത്തിച്ചു നൽകിയിരുന്നത് ബാബു കുര്യക്കോസ് ആണെന്ന് കണ്ടെത്തുകയും തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ , എസ്.ഐ സുമിത എസ്.എൻ, സി.പി.ഓ റോയി വർഗീസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.