SignIn
Kerala Kaumudi Online
Sunday, 01 September 2024 7.19 AM IST

വിശ്വസിക്കാവുന്ന നേതാവ് രാഹുൽ: എ.കെ ആന്റണി

Increase Font Size Decrease Font Size Print Page
ak-antony

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും വിശ്വസിക്കാവുന്ന നേതാവായി രാഹുൽ ഗാന്ധി വളർന്നുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്റണി. മുതിർന്ന പത്രപ്രവർത്തകൻ എൻ.അശോകൻ രചിച്ച `രാഹുൽ ഗാന്ധി-വെല്ലുവിളികളിൽ പതറാതെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നന്മയും മനുഷ്യസ്നേഹവുമുള്ള അദ്ദേഹം തീരുമാനങ്ങളെടുത്താൽ അതിൽ ഉറച്ചു നിൽക്കും. രാജ്യം രാഹുൽ ഗാന്ധിയുടെ കരങ്ങളിൽ സുരക്ഷിതമാകുന്ന കാലം വരും. ഭാരത് ജോഡോ യാത്രയിലൂടെയാണ് അദ്ദേഹം ആരാണെന്ന് ഇന്ത്യ മനസിലാക്കിയത്. യാത്രയുടെ സമാപനം ശ്രീനഗറിൽ സാധിക്കില്ലെന്നു പറഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ ഇച്ഛാശക്തിക്കുമുന്നിൽ അധികാരികൾക്കു മുട്ടുമടക്കേണ്ടിവന്നു.

മണിപ്പൂർ സംഘർഷമുണ്ടായപ്പോൾ ആദ്യം അവിടെയെത്തിയ അദ്ദേഹത്തെ എയർപോർട്ടിൽ നിന്നു തിരിച്ചുവിടാനായിരുന്നു ചിലർ ശ്രമിച്ചത്. അക്രമം നടന്ന ഓരോ സ്ഥലവും സന്ദർശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.ഭരണഘടന സംരക്ഷിക്കുന്നതിന് ഏറ്റവും പ്രാപ്തിയുള്ള അദ്ദേഹം സാമൂഹ്യ നീതിക്കുവേണ്ടി പട നയിക്കുകയാണ്. ഇന്ത്യാ മുന്നണി യാഥാർത്ഥ്യമായത് രാഹുൽ ഗാന്ധിയുടെ ഇച്ഛാശക്തികൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങ് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ചെറിയാൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം പുസ്തകം പരിചയപ്പെടുത്തി. പ്രദീപ് പനങ്ങാട്, എം.ജി യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.ജാൻസി ജെയിംസ്, ഡെന്നീസ് ജേക്കബ്, ടി.കെ രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AK ANTONY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.