വൈറ്റില: പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ കുമാരനാശാന്റെ 151-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് 41 വായനശാല പ്രവർത്തകർ ചേർന്ന് ആശാന്റെ കൃതിയായ വീണപൂവ് ആലപിച്ചു. 'വീഴാത്തപൂവായ് കുമാരനാശാൻ' എന്ന് പേരിട്ട പരിപാടിയിൽ
ആറു വയസുള്ള അദിതിയിൽ തുടങ്ങി മുതിർന്ന വായനശാല പ്രവർത്തകനായ വിജി രമണനിലാണ് കാവ്യാലാപനം അവസാനിച്ചത്.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.എൻ. ലെനിൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.വി. അനിൽകുമാർ അദ്ധ്യക്ഷനായി. ബാലവേദി കൺവീനർ എം.വി. പ്രസന്ന സ്വാഗതവും വനിതാവേദി കൺവീനർ ജെയിൻ ത്രിലോക് ചന്ദ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |