കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ സ്തുത്യർഹ സേവനം നടത്തിയ അഗ്നിശമന സേനാംഗങ്ങളെ റാക്കോ റെസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു.
അസോസിയേഷൻ ജില്ലാ അപ്പക്സ് ബോഡിയും തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരനെ ഏലൂർ ഗോപിനാഥ്, കെ.കെ.വാമലോചനൻ എന്നിവർ പൊന്നാട അണിയിച്ചു. വിഷു കൈനീട്ടമായി കൊന്നമരത്തിന്റെയും തേൻവരിക്ക പ്ലാവിന്റെയും തൈകളും കൊന്നപ്പൂവും നല്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി. ബൈജു, സേനാഗം പി.കെ. സന്തോഷ്, കെ.ജി. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ. അപ്പുകുട്ടൻ, ടി. ആർ. രാമചന്ദ്രൻ, ദിലിപ് ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |