കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ.വി. റസൽ ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ. ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.പി.ശ്രീരാമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി. ലത, ജുബീരിയാ ബീവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഷാ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ.ഡി. സുരേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |