കുമളി: കുമളി തേക്കടി ജംഗ്ഷനിലെ മൊബൈൽ കടയിൽ നിന്ന് ഒന്നര ലക്ഷത്തോളം വില വരുന്ന രണ്ട് ഐഫോണുകൾ മോഷ്ടിച്ച തമിഴ്നാട് ട്രിച്ചി സ്വദേശിയെ തമിഴ്നാട്ടിലെത്തി കുമളി പൊലീസ് പിടികൂടി.
ട്രിച്ചിയിൽ സ്വകാര്യ ബാങ്ക് മനേജരായ ദീപക് മനോഹറാണ് ( 32) പിടിയിലായത്. ഞായറാഴ്ച തേക്കടി സന്ദർശനത്തിനെത്തിയ ഇയാൾ ഫോൺ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. മൊബൈൽ ഷോപ്പിലെ സി.സി.ടി.വിയിൽ നിന്ന് ഇയാളുടെ ദൃശ്യം ലഭിച്ചിരുന്നു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുമളി എസ്.എച്ച്.ഒ പി.എസ്. സുജിത്ത് എസ്.ഐമാരായ പി.വി. ബിബിൻ, ജമാലുദീൻ, എ.എസ്.ഐ സുബൈർ, ആർ. ഷിജു മോൻ, സാദിഖ്, സലീൽ രവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |