കൽപ്പറ്റ: കേണിച്ചിറയിൽ 1.13 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരുളം വാകേരി മരുത്തോളിൽ വീട്ടിൽ അഭിരാം മോഹൻ (19), മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടിൽ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേണിച്ചിറ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്ത് വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയത്. കേണിച്ചിറ എസ്എച്ച് ഒ ടി ജി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാഗേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ ഇലഞ്ഞി മുത്തോലപുരത്ത് വീട്ടിൽ ചാരായം വാറ്റുന്നതിനായി വച്ചിരുന്ന 60 ലിറ്റർ വാഷ് പിടികൂടി. കേസിൽ മുത്തോലപുരം മച്ചുകുഴിയിൽ വീട്ടിൽ അനിൽ ശിവദാസനെ എക്സൈസ് അറസ്റ്റ് ചെയ്തു. പിറവം റേഞ്ച് ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി അഗസ്റ്റിൻ, പ്രിവന്റിവ് ഓഫീസർമാരായ ബിജു എം.വി., ജയദേവൻ എ. കെ., സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻലാൽ ടി.എം., ജിനൻ എം. കെ., വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ വി. എ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |