SignIn
Kerala Kaumudi Online
Saturday, 27 July 2024 8.04 AM IST

എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

saji

കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. ആദിനാട് കാട്ടിൽകടവ് ഷമീസ് മൻസിലിൽ ഷംനാസ് (32, ചെമ്പ്രി), എറണാകുളം മാലികുളം പൊന്തക്കാട് വീട്ടിൽ അജിത്ത് (28), ആദിനാട് കാട്ടിൽകടവ് എസ്.ജെ ഹൗസിൽ സജിനൽ (26) എന്നിവരാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി ആയിരപ്പാറ പാടശേഖരത്തിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
19.56 ഗ്രാം എം.ഡി.എം.എയും കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്ത്, സബ് ഇൻസ്‌പെക്ടർ ഷിജു, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.