തിരുവില്വാമല : ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. തിരുവില്വാമല മലേശമംഗലം കോട്ടാട്ടുകുന്ന് വിജയകുമാരൻ - സരോജിനി ദമ്പതികളുടെ മകൻ നിധിനാണ് (26) മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നു വരുന്ന വഴി സേലത്തിനടുത്തായിരുന്നു സംഭവം. സുഹൃത്ത് ലക്കിടി സ്വദേശി രതീഷ് (36) അബദ്ധത്തിൽ ട്രെയിനിൽ നിന്നു താഴെ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രതീഷ് ഗുരുതരാവസ്ഥയിൽ ധർമ്മപുരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |