SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.01 PM IST

ഉയർന്ന ശമ്പളത്തോടെ യുകെയിലും അമേരിക്കയിലും ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ? അതും എലോൺ മസ്‌കിന്റെ കമ്പനിയിൽ

career

യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങളുമായി എക്‌സ് തലവൻ എലോൺ മസ്‌ക്. മക്‌സ് ആരംഭിച്ച എഐ സ്റ്റാർട്ടപ്പിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഡാറ്റ, ഇൻഫ്രാസ്‌ട്രക്‌ചർ വിഭാഗങ്ങൾക്കൊപ്പം എഞ്ചിനീയർമാരെയും ഡിസൈനർമാരെയും കമ്പനി തേടുന്നുണ്ട്.

'എക്‌സ് എഐയിൽ ചേരൂ' എന്നാണ് മസ്‌ക് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെ ഗ്രോക്ക് എന്ന പേരിൽ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പൺ എഐയുടെ ചാറ്റ് ഡിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023ൽ എക്‌സ് എഐ ആരംഭിച്ചത്.

ലോകത്തെ മികച്ച രീതിയിൽ മനസിലാക്കാനും മനുഷ്യവംശത്തെ സഹായിക്കാനും സാധിക്കുന്ന എഐ സംവിധാനങ്ങളാണ് നിലവിൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദൗത്യത്തിലാണ് തങ്ങളുടെ എഐ ഗവേഷകരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള സംഘമെന്നാണ് എക്‌സ് എഐ പറയുന്നത്. യുഎസിലെ സാൻഫ്രാൻസിസ്‌കോ ബേ ഏരിയ, ബാലോ ആൾടോ എന്നിവിടങ്ങളിലേക്കും ലണ്ടനിലേക്കുമാണ് എക്‌സ് എഐ നിലവിൽ നിയമനങ്ങൾ നടത്തുക. എഐ ട്യൂട്ടർമാരെയും എക്‌സ് എഐ കമ്പനിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഓഫീസിലെത്തി ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരെയാണ് കമ്പനിക്ക് ആവശ്യം. എന്നാൽ, മികവ് തെളിയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റിമോട്ട് വർക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷ്വറൻസ് കൂടാതെ ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ് എഐയ്‌ക്കായി 300 കോടി മുതൽ 400 കോടി ഡോളർ വരെ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കമ്പനിയും മസ്‌കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിരവധി അപ്ഡേഷൻസുമായി എക്‌സ് ഇപ്പോൾ സജീവമാണ്. നിലവിൽ ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള ശ്രമത്തിലാണ് എക്സെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യം കമ്പനി ഒരുക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, CAREER, UK, US, ELON MUSK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.