SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.57 PM IST

"നട്ടൊരുമ"റെസിഡന്റ്സ് അസോ . വാർഷികം

എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 10,11,12 വാർഡുകളിലെ 176 കുടുംബങ്ങളുടെ കൂട്ടായ്മയായ "നട്ടൊരുമ"റെസിഡന്റ്സ് അസോസിയേഷൻ വാർഷികം 21 ന് എരമല്ലൂർ മെൻ ഒഫ് ആർട്സ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് രക്ഷാധികാരി വി.എം.തിലകൻ ലയനാലയം പതാക ഉയർത്തും.വൈകിട്ട് 3ന് പ്രസിഡന്റ് ടോമി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ വാർഷിക പൊതുയോഗവും വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനവും നടക്കും. കേരള സംസ്ഥാന വിമുക്തി മിഷൻ അവതരിപ്പിക്കുന്ന ബോധവത്കരണ ക്ലാസും ഓട്ടൻ തുള്ളലും എറണാകുളം ജില്ലാ അസി. എക്സൈസ് ഇൻസ്പെക്ടർ വി.ജയരാജ് അവതരിപ്പിക്കും. കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാസെക്രട്ടറി ഡോ.സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ആദരിക്കൽ, സമ്മാനദാനം, കലാപരിപാടികൾ,ഫാഷൻ ഷോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.