കൊന്നത്തടി: പൊതുവേ സമാധാനപരമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ അക്രമ പ്രവർത്തനങ്ങൾ അഴിച്ച വിടുന്ന ഇടതുപക്ഷ പ്രവർത്തകരുടെ മനോനിലയിൽ എന്തോ തകരാറുണ്ടെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നെന്നും ഇടുക്കി ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ എൻ.ഡി.എ പ്രവർത്തകനെ എൽ.ഡി.എഫ് പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റി മങ്കുവായിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇന്നലെ മങ്കുവ പള്ളി പടിക്കൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കുകയായിരുന്ന ബി.ജെ.പി ഇടുക്കി മണ്ഡലം കമ്മിറ്റി അംഗം പോളി പുത്തൻപുരയ്ക്കലിനെ എൽ.ഡി.എഫ് നേതാവ് ജോൺസൺ മ്ലാക്കുഴിയുടെ നേതൃത്വത്തിലാണ് കൈയേറ്റം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |