SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.43 PM IST

മാറ്റത്തിന് മലയാളികൾ തയ്യാറാകണം: ശോഭന

shobana

തിരുവനന്തപുരം: കേരളത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥികൾ പാർലമെന്റിൽ എത്തേണ്ടതുണ്ടെന്നും സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കണമെന്നും നടി ശോഭന പറഞ്ഞു.കാട്ടക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരള ജനത മികച്ച വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും വർഷങ്ങളായി ഇവിടത്തെ യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോവുകയാണ്. കേരളത്തിൽ ബ്രെയിൻ ഡ്രെയിനിങാണ് നടക്കുന്നത്. അവർ വിദേശത്ത് നിന്ന് അയക്കുന്ന
പണം കൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. കേരളത്തിന് എല്ലാം നേട്ടങ്ങളും ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. അസാധ്യമെന്ന് കരുതിയ പലതും മോദി സർക്കാർ നടപ്പിലാക്കി. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി നിരവധി കാര്യങ്ങളാണ് ബിജെപി പ്രകടനപത്രിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശത്തെ കടൽഭിത്തി നിർമാണം, നെയ്യാറ്റിൻകര ഐടി പാർക്ക് എന്നിവ അതിൽ ചിലത് മാത്രമാണ്. മോദിയുടെ വികസന സങ്കൽപ്പം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മികച്ച സ്ഥാനാർത്ഥികളെയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നതെന്നും ശോഭന അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHOBANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.