SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.51 PM IST

'അവകാശികൾ' സിനിമ പ്രദ‌ർശിപ്പിച്ചു

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം പ്രമേയമാക്കിയ സിനിമ 'അവകാശികൾ" മൂവാറ്റുപുഴ കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും യുവകലാസാഹിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രദർശനം. കേരള ചലച്ചിത്ര അക്കാഡമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ രചനയും സംവിധാനവും നിർവഹിച്ച സിനിമ ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങൾ കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഇർഷാദ്, ടി.ജി രവി, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, വിഷ്ണു വിനയ്, എം .എ .നിഷാദ്, അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ് , പാർവതി ചന്ദ്രൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ഛായാഗ്രാഹകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.