SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.50 PM IST

തർക്കം: വൃദ്ധന് കുത്തേറ്റു

biju

* ഒപ്പം താമസിച്ചിരുന്ന പ്രതി പിടിയിൽ

പറവൂർ: വാടകവീട്ടിൽ ഒരുമിച്ചു താമസിച്ചിരുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ എടവനക്കാട് അമ്മഞ്ചേരി തിലകനെ (73) താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പ്രതി നന്തികുളങ്ങര മങ്കുഴി ബിജുവിനെ (50) സംഭവം നടന്ന വീട്ടിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ തിലകൻ വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു സംഭവം നടന്നത്. വീട്ടുകാരുമായി അകന്ന തിലകനും ബിജുവും 2 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു.


കുറച്ചു ദിവസംമുമ്പ് തിലകന്റെ സുഹൃത്തിനെ ബിജു മർദിച്ചതു സംബന്ധിച്ചാണ് ഇന്നലെ ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ബിജുവിനോടു വീട്ടിൽനിന്ന് മാറണമെന്നു തിലകൻ ആവശ്യപ്പെട്ടു. പ്രകോപിതനായ ബിജു മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു തിലകന്റെ കഴുത്തിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.