മാന്നാർ: നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് കസ്റ്റഡിയിൽ. ചെങ്ങന്നൂർ ആലാ സ്വദേശിനിയായ യുവതിയിൽ നിന്ന് മകൾക്ക് പ്രമുഖ മെഡിക്കൽ കോളേജിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ടു ലക്ഷത്തോളം രൂപ തട്ടിയ കോഴിക്കോട് ജില്ലയിൽ വെള്ളിമാട്കുന്ന് മേരിക്കുന്ന് തണലിൽ എരിയാംപറമ്പ് ഹൗസിൽ ഷംജിത്തിനെ(37)യാണ് ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ 5 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പിടിയിലായ പ്രതിയെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ വാങ്ങിയത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം പൊലീസ് സ്റ്റേഷനിലും സമാനമായ കേസുള്ളതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |