ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഹവാലാ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ അടക്കം 40 താരപ്രചാരകരുടെ പട്ടിക ആംആദ്മി പാർട്ടി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിനിടെ കേജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം ലഭിച്ച് പ്രചാരണത്തിനു ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
കേജ്രിവാളിന്റെ ഭാര്യ സുനിതയും പട്ടികയിൽ ഇടംപിടിച്ചു. കേജ്രിവാളിനു മോചനം ലഭിച്ചില്ലെങ്കിൽ സുനിതയെ ഇറക്കി സഹതാപ തരംഗം സൃഷ്ടിക്കാനാണ് ശ്രമം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, മുതിർന്ന നേതാക്കളായ അതിഷി, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാൽ റായ് തുടങ്ങിയവർ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |