പാത്രങ്ങൾ കഴുകുന്നതിന് പൊതുവേ മടിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ കഴിക്കുന്ന പാത്രങ്ങൾ ദിവസവും കഴുകാതെ വയ്ക്കാൻ പറ്റില്ല. ഇങ്ങനെ പാത്രം കഴുകാൻ മടിയുള്ള ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വ്യവസായി ഹർഷ് ഗോയങ്ക തന്റെ എക്സ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരാൾ ഭക്ഷണം കഴിക്കാൻ എടുക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ പാത്രത്തിൽ ഭക്ഷണം വിളമ്പിയാൽ പിന്നീട് ഇത് കഴുകണമെന്ന് ആലോചിക്കുന്നു. പിന്നാലെ ഒരു പുതിയ ഐഡിയയുമായി രംഗത്തെത്തുകയാണ് ഇയാൾ. കഴിക്കുന്ന പാത്രവും സ്പൂണും ഗ്ലാസും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിയ ശേഷം അതിൽ ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ഇയാൾ ആ കവറുകൾ മാറ്റി പാത്രം എടുത്ത് അടുക്കളയിലെ റാക്കിൽ അടുക്കി വയ്ക്കുന്നതും കാണാം. ഇങ്ങനെ ചെയ്യുമ്പോൾ പാത്രങ്ങൾ കഴുകേണ്ടിവരുന്നില്ല.
'പാത്രം കഴുകാൻ വെള്ളമില്ലെങ്കിൽ' എന്ന അടിക്കുറിപ്പും ഹർഷ് ഗോയങ്ക വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനോടകം ഏകദേശം 73,000 പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഈ രീതി ഹോസ്റ്റലിൽ ആയിരുന്ന സമയത്ത് താൻ ചെയ്തിരുന്നതായി ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ചില ഹോട്ടലുകളിൽ ഈ രീതി പിന്തുടരുന്നതായും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും വീഡിയോ വെെറലാണ്.
When there is not enough water to wash your dishes…..😀 pic.twitter.com/rCcr666htW
— Harsh Goenka (@hvgoenka) April 15, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |